പുട്ടപർത്തി (ആന്ധ്രപ്രദേശ്): വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് എലോയിന റോഡ്രിഗസ് ഗോമസ് പുട്ടപർത്തിയിലുള്ള സത്യസായി ബാബയുടെ പ്രശാന്തിനിലയം സന്ദർശിച്ചു.
ശ്രീസത്യസായി വിമാനത്താവളത്തിലെത്തിയ എലോയിന റോഡ്രിഗസിനെ സത്യസായി സെൻട്രൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാക്കർ ഉൾപ്പെടെ പ്രമുഖർ ചേർന്ന് സ്വീകരിച്ചു.
ഭരണസാരഥ്യം ഏറ്റെടുക്കുന്നതിനും മുന്പ് പലതവണ എലോയിന റോഡ്രിഗസ് പുട്ടപർത്തിയിലെത്തിയിരുന്നു.